10:33 pm 28/3/2017
ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവ് കുന്ദൻ ചന്ദ്രാവത് അറസ്റ്റിൽ. ഉൈജ്ജനിൽ നിന്ന് ഇന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇൗ മാസം മൂന്നിന് ഉൈജ്ജനിലെ ശഹീദ് പാർക്കിൽ നടന്ന ചടങ്ങിലായിരുന്നു പിണറായിയെ വധിക്കുന്നവർക്ക് തെൻറ സ്വത്ത് വിറ്റിട്ടായാലും ഒരു കോടി രൂപ നൽകുമെന്ന് ഇയാൾ പ്രഖ്യാപിച്ചത്. പ്രസ്താവന വിവാദമായതിനെ തുടർന്ന് ബി.ജെ.പിയും ആർ.എസ്.എസും ഇയാളെ തള്ളിപ്പറയുകയും ആർ.എസ്.എസിെൻറ എല്ലാ സംഘടന പദവികളിൽ നിന്നും ഇയാളെ നീക്കം ചെയ്യുകയുമുണ്ടായിരുന്നു.

