03:55 pm 21/2/2017

തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ് തന്‍റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടി പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രഖ്യാപനം. കേരള ജനപക്ഷം എന്നാണ് പുതിയ പാർട്ടിയുടെ പേര്. 78 അംഗ പ്രാഥമിക കമ്മിറ്റിയെയും ജോർജ് പ്രഖ്യാപിച്ചു. തന്‍റെ പുതിയ പാർട്ടിക്ക് ഗൾഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും അഴിമതിക്കെതിരായ പോരാട്ടമായിരിക്കും പുതിയ പാർട്ടിയുടെ ലക്ഷ്യമെന്നും ജോർജ് പ്രഖ്യാപിച്ചു.
