08:01 am 23/2/2017
വാഷിങ്ടൺ: ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സൗരയുഥം കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ.
ട്രാപ്പിസ്റ്റ് –1 എന്നാണ് പുതിയ നക്ഷത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്നും 40 പ്രകാശ വർഷം അകലെയാണ് പുതുതായി കണ്ടെത്തിയ കുഞ്ഞൻ നക്ഷത്രം നിലകൊള്ളുന്നത്.
സൗരയുഥത്തിന് പുറത്തുള്ള ചില സുപ്രധാന വിവരങ്ങൾ ഇന്ത്യൻ സമയം ബുധനാഴ്ച അർദ്ധരാത്രി ശാസ്ത്രജ്ഞൻമാർ വെളിപ്പെടുത്തുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു.