10:44 AM 03/01/2017

തിരുവനന്തപുരം: പുതുവത്സരത്തെ വരവേല്‍ക്കാന്‍ കേരളം കുടിച്ചുതീര്‍ത്തത് 59.03 കോടി രൂപയുടെ മദ്യം. 2015 ഡിസംബര്‍ 31ന് 44.61 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 17.12 ശതമാനത്തിന്‍െറ വര്‍ധനയാണ് ഇക്കുറിയുണ്ടായത്. ഡിസംബറിലെ മൊത്തം മദ്യവില്‍പനയും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയിട്ടുണ്ട്.
2016 പുതുവര്‍ഷത്തലേന്ന് 52.25 കോടി രൂപയുടെ മദ്യം വിറ്റത് ബിവറേജസ് കോര്‍പറേഷന്‍ വിപണനശാലകള്‍ വഴിയാണ്. 6.78 കോടി രൂപയുടെ മദ്യമാണ് പഞ്ചനക്ഷത്ര ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും വിറ്റത്.
അതേസമയം, ബാറുകളിലൂടെയുള്ള വില്‍പനയില്‍ 30.03 ശതമാനം കുറവ് രേഖപ്പെടുത്തി. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ പൂട്ടിയതാണ് ഇതിന് കാരണമെന്ന് ബിവറേജ്സ് അധികൃതര്‍ പറയുന്നു. ഡിസംബറില്‍ ആകെ 1038.38 കോടി രൂപയുടെ വിറ്റുവരവാണ് ബിവറേജസ് കോര്‍പറേഷനുണ്ടായത്. കഴിഞ്ഞകൊല്ലം ഇത് 998.83 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ 3.96 ശതമാനത്തിന്‍െറ വര്‍ധനയാണ് ഡിസംബറിലെ മൊത്തവില്‍പനയിലുണ്ടായത്.
