കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കാമെന്ന് ഹൈകോടതി. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം ഡി.ജി.പിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. അപകടത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്.
കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണമന്നും തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചു. 2016 ഏപ്രില്‍ 10ന് നടന്ന നടന്ന വെടിക്കെട്ട് ദുരന്തത്തില്‍ 114 പേരാണ് മരിച്ചത്. നിലവില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.