തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് കെ.സുധാകരൻ. നിലവിലെ രാഷ്ട്രീയ വെല്ലുവിളികളെ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആളാവണം പുതിയ പ്രസിഡന്റ്. പ്രവർത്തകരിൽ ആവേശം വളർത്താൻ കഴിയുന്ന ആളിനെവേണം അധ്യക്ഷപദവി ഏൽപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.

