07:11 pm 26/5/2017
പത്തനംതിട്ട: ചെങ്ങന്നൂരിൽ പെട്രോൾ പമ്പുടമ മുരളീധരൻ നായരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. പ്രതികളും ചെങ്ങന്നൂർ സ്വദേശികളുമായ അനൂപ്, രാജീവ്, മനോജ് എന്നിവർക്കാണ് തടവ് ശിക്ഷ .
തടവിനു പുറമേ 25,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. 2016 ഫെബ്രുവരിയിലാണ് മുരളീധരൻ നായർ കൊല്ലപ്പെട്ടത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.