പെണ്‍കുട്ടിയും തീ കൊളുത്തിയ യുവാവും മരിച്ചു

12:30 pm 2/1/2017

download (2)
കോട്ടയം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കോട്ടയത്ത് പെൺകുട്ടിയെ ചുട്ടുകൊന്നു. പെണ്‍കുട്ടിക്ക് തീ കൊളുത്തി യുവാവും ആത്മഹത്യ ചെയ്തു. കോട്ടയം സ്കൂൾ ഓഫ് മെഡിക്കൽ എ‍ജ്യൂക്കേഷൻ കോളേജിലെ ക്ലാസിലിരുന്ന വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷമാണ് യുവാവ് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയും യുവാവും കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഹരിപ്പാട് സ്വദേശി ലക്ഷ്മിയാണ് മരണപ്പെട്ടത്.
എസ് എം ഇ കോളേജിലെ പൂ‍ർവ്വ വിദ്യാർത്ഥിയായ കൊല്ലം ചവറ സ്വദേശിയായിരുന്നു ആദർശ് , ക്ലാസ് റൂമിലെത്തി ഫിസിയോതെറാപ്പി മൂന്നാം വർഷ വിദ്യാർത്ഥിനിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം കത്തിക്കുകയായിരുന്നു. രാവിലെ കോളേജിലെത്തി ഹരിപ്പാട് സ്വദേശിനിയായ വിദ്യാർത്ഥിനിയോട് ആദർശ് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.
ആദർശിനോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചു. മുൻപും ശല്യപ്പെടുത്തിയതിന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആദർശിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. കോളേജിൽ നിന്ന് മടങ്ങിയ ശേഷം ഉച്ചയ്ക്ക് കൈയ്യിൽ പെട്രോളുമായി ആദർശ് തിരിച്ചെത്തി. ക്ലാസ്സിൽ കയറി പെൺകുട്ടിയുടെ ദേഹത്തും സ്വന്തം ശരീരത്തിലും ആദർശ് പെട്രോളൊഴിച്ചു. രക്ഷപ്പെടാനായി ക്ലാസ്സിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടിയെ പിൻതുടർന്ന് ലൈബ്രറിക്ക് മുൻപിൽ വച്ച് കടന്ന് പിടിച്ച ശേഷം തീകത്തിക്കുകയായിരുന്നു.
അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. 70 ശതമാനത്തിലേറെ ഇരുവർക്കും പൊള്ളലേറ്റ ആദര്‍ശ് വൈകീട്ട് 7 മണിയോടെയാണ് മരിച്ചത്. തുടര്‍ന്ന് അല്‍പ്പ സമയത്തിനകം പെണ്‍കുട്ടിയും മരിച്ചു.
മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആക്രമണം നടന്ന ക്ലാസ് റൂമും പരിസരവും പൊലീസ് സീൽ ചെയ്തു. ഫോറൻസിക് വിദഗ്ധരടക്കം എത്തി വിശദമായ പരിശോധനകൾ നടത്തി. എ സി പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്തർ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.