06:07 pm 20/3/2017
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. പൊതുജനതാല്പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.
പരാതിക്കാരില്ലാത്ത കേസില്‍ പൊലീസ് എന്തിനിടപെട്ടുവെന്ന് കോടതി ചോദിച്ചു. പരാതിക്കാരന്റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പൊലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നത്. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. തെറ്റായ പ്രോസിക്യൂഷന് നടപടികളാണ് പൊലീസിെൻറ ഭാഗത്തു നിന്നുണ്ടായതെങ്കില്‍ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
കൃഷ്ണദാസ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അതിനിടെ ഉച്ചയോടെ പൊലീസ് കൃഷ്ണദാസിനേയും മറ്റ് നാലു പേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.