07:22 pm 5/4/2017
കോട്ടയം: ജിഷ്ണുവിെൻറ മാതാവിനെ ക്രൂരമായി റോഡിലൂടെ വഴിച്ചിഴച്ച പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഇതിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ഡി.ജി.പിയെ പുറത്താക്കുകയും ചെയ്യണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പൊലീസിനെ നിയന്ത്രിക്കാനറിയില്ലെങ്കിൽ പിണറായി വിജയൻ വേറെ പണിനോക്കുന്നതായിരിക്കും നല്ലത്. ആദ്യ സർക്കാറിെൻറ 60ാം വാർഷികം ഒരമ്മയെ തെരുവിൽ വലിച്ചിഴച്ചാണ് പിണറായി സർക്കാർ ആഘോഷിച്ചത്. പ്രതിഷേധവും മകനെ നഷ്ടപ്പെട്ട മാതാവിെൻറ വികാരവും തമ്മിലുള്ള അന്തരം തിരിച്ചറിയാൻ ഭരണാധികാരിക്ക് കഴിയണം. ജിഷ്ണുവിെൻറ മാതാവിെൻറ കണ്ണീരിൽ പിണറായി ഒലിച്ചുപോകും. കേരളത്തിൽ പൊലീസ്രാജാണ്. ഇത്തരം പൊലീസ് അതിക്രമങ്ങൾക്കെല്ലാം പിണറായിയുടെയും സി.പി.എമ്മിെൻറയും പിന്തുണയുണ്ട്. അതുകൊണ്ടാണ് കുറ്റക്കാരായ ഒരു പൊലീസുകാരനെതിരെ പോലും നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.