07:33 pm 28/4/2017
മൂന്നാർ: സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മൂന്നാറിൽ സമരം നടത്തിയ പൊന്പിള ഒരുമൈ പ്രവർത്തകരുടെ സമരപന്തൽ പൊളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. മൂന്നാർ പോലീസാണ് കേസെടുത്തത്. അതേസമയം, മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി എസ്.പിക്ക് കത്ത് നൽകിയിട്ടുണ്ട്.
ആരോഗ്യനിലമോശമായ ആം ആദ്മി നേതാവ് സി.ആർ.നീലകണ്ഠനു പകരം ആംആദ്മി പ്രവർത്തകർ സമരത്തിനൊരുങ്ങിയതോടെ പൊന്പിള ഒരുമൈ നേതാവ് ഗോമതിഅഗസ്റ്റിനും സംഘവും ഇടഞ്ഞിരുന്നു. ഇതിനിടെ, സമരപന്തൽ പൊളിക്കാൻ നാട്ടുകാരിൽ ചിലർ ശ്രമിക്കുകയായിരുന്നു. സിപിഎമ്മാണു പ്രശ്നങ്ങൾക്കു പിന്നിലെന്നു ഗോമതി അഗസ്റ്റിൻ ആരോപിച്ചിരുന്നു.

