മലപ്പുറം: പോലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും എതിരായ നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി. വിഷയത്തിൽ പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിലും പോലീസ് ആസ്ഥാനത്തിന് മുൻപിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. അത്തരമൊരു ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.