09:11 am 29/4/2017
മുന്നാർ: പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ച മന്ത്രി എം.എം മണി മൂന്നാരിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ സമരം ചെയ്യുന്നത്. അതിനിടെ പന്തൽ ആക്രമിച്ചവർക്കെതിരെ സമര സമിതി നൽകിയ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി എം.എം മണിയുടെ പ്രസംഗത്തെ ഹൈകോടതി ഇന്നലെ നിശിതമായി വിമർശിച്ചിരുന്നു. തുടർന്ന് രാജാക്കാട് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ ദൃക്‌സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വിവിധ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തുന്നുണ്ട്.
നിരാഹാരമിരിക്കുന്ന ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്.