പൊമ്പിള ഒരുമൈ പ്രവർത്തകർ മൂന്നാറിൽ നടത്തിവന്ന പ്രതിഷേധം ശക്തമാകുന്നു.

08:51 am 25/4/2017

മൂന്നാർ: വൈദ്യുതി മന്ത്രി എം.എം.മണി തങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് പൊമ്പിള ഒരുമൈ പ്രവർത്തകർ മൂന്നാറിൽ നടത്തിവന്ന പ്രതിഷേധം ശക്തമാകുന്നു. ഇതിന്‍റെ ഭാഗമായി പ്രവർത്തകർ നിരാഹാര സമരം തുടങ്ങി. ഇന്നു രാവിലെയാണ് പൊമ്പിള ഒരുമൈ പ്രവർത്തകരായ ഗോമതിയും കൗസല്യയും നിരാഹാരസമരം ആരംഭിച്ചത്. മന്ത്രി മാപ്പു പറയുന്നതുവരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.