പോളിറ്റ്ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വിഎസ് അച്ചുതാനന്ദന്‍ വിഷയം ചര്‍ച്ചയാകും.

11:21 am 4/1/2016

download (3)
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന പോളിറ്റ്ബ്യൂറോ കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വിഎസ് അച്ചുതാനന്ദന്‍ വിഷയത്തിലുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ടടക്കം ചര്‍ച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആദ്യമായാണ് പാര്‍ട്ടിയുടെ സമ്ബൂര്‍ണ പിബി കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ തിരുവനന്തപുരത്ത് ചേരുന്നത്. ഏഴാം തീയതി തിരുവനന്തപുരത്ത് ബഹുജനറാലിയുമുണ്ട്.
വ്യാഴാഴ്ച എകെജി സെന്റിലാണ് പോളിറ്റ്ബ്യൂറോ യോഗം. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി ഹൈസിന്ദ് ഹോട്ടലില്‍ കേന്ദ്രകമ്മിറ്റി ചേരും. യുപി യിലടക്കം നടക്കുന്ന തെരഞ്ഞെടുപ്പ്, നോട്ട് വിഷയത്തിലുള്ള തുടര്‍പ്രക്ഷോഭം, വിഎസ് വിഷയത്തിലുള്ള പിബി റിപ്പോര്‍ട്ട്, ജയരാജന്‍ പി കെ ശ്രീമതി എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടിവിഷയം എന്നിവ ചര്‍ച്ചയാകും.

ജനുവരി ഫെബ്രുവരി മാസങ്ങളിലുള്ള കേന്ദ്രകമ്മിറ്റി സാധാരണ ദില്ലിക്ക് പുറത്താണ് സംഘടിപ്പിക്കുക.
പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തിനെതിരെ ദേശീയ നതൃത്വമടക്കം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളുണ്ടാകുമോ, പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ എന്ത് പരാമര്‍ശങ്ങളാണുള്ളത്, പിബി കേന്ദ്രകമ്മിറ്റി ചര്‍ച്ചകളില്‍ ഈ വിഷയം എങ്ങനെ പ്രതിഫലിക്കും എന്നീ കാര്യങ്ങള്‍ രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നു. മന്ത്രിസ്ഥാനം രാജിവച്ച ഇപി ജയരാജനെതിരെ കൂടുതല്‍ സംഘടനാ നടപടികല്‍ ഉണ്ടാകുമോ എന്നും, ബന്ധു നിയമന വിവാദത്തില്‍ പികെ ശ്രീമതിക്കെതിരെ നടപടി വരുമോ എന്നീ വിഷയങ്ങളും കേന്ദ്രകമ്മിറ്റി യോഗത്തെ ശ്രദ്ധേയമാക്കുന്നു.