09:19 am 1/4/2017
വാഴ്സ: പോളണ്ടിൽ ഇന്ത്യക്കാരനെ മർദിച്ചുകൊലപ്പെടുത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച പോളണ്ടിലെ പോസ്നാനിലാണ് സംഭവം. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകാൻ പോളണ്ടിലെ ഇന്ത്യൻ സ്ഥാനപതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ട്വിറ്ററിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
–