പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ്

08:14 am 2/1/2017
images (13)
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സൂര്യയുടെ പ്രസംഗമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടേത് തെറ്റായ പോക്കാണ്. കരിമ്പട്ടികയില്‍പെടുത്തിയ ബ്രിട്ടീഷ് കമ്പനിക്ക് നോട്ട് അച്ചടി നല്‍കിയതിലൂടെ മോദി അഴിമതിയുടെ വക്കില്‍ എത്തിയിരിക്കുകയാണ്. അച്ചടിച്ച നോട്ടുകളില്‍ 90 ശതമാനത്തിലധികം തിരിച്ചത്തെിയതോടെ കള്ളപ്പണം തടയാനാകുമെന്ന മോദിയുടെ വാദം പൊളിഞ്ഞു.

നേമത്ത് ഒ. രാജഗോപാലിന്‍െറ വിജയം പാഴായിപ്പോയെന്ന് ചോദ്യത്തിന് ഉത്തരമായി ജോര്‍ജ് പറഞ്ഞു. നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് അദ്ദേഹം തന്‍െറ മനസ്സിലെ സവര്‍ണ ഹിന്ദു ഫാഷിസം പുറത്തുകാണിച്ചെന്നും ജോര്‍ജ് ആരോപിച്ചു. ഉയര്‍ന്ന ജാതിക്കാരനായ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്ത രാജഗോപാല്‍ എന്തുകൊണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പട്ടിക ജാതിക്കാരനായ വി. ശശിക്ക് വോട്ട് ചെയ്തില്ളെന്നും അദ്ദേഹം ചോദിച്ചു.