പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി ഡ്രൈവർ പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

10:20 am 20/2/2017

images (14)
ആലപ്പുഴ: മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി ഡ്രൈവർ പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പോലീസ് സംഘം എത്തുന്നതിന് മുന്പാണ് സുനി രക്ഷപ്പെട്ടത്. സുനിയുടെ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

ആലപ്പുഴ അന്പലപ്പുഴയിൽ നിന്നാണ് സുനി കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടത്. സുനി അന്പലപ്പുഴയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് എത്തുന്നതിന്‍റെ തൊട്ടുമുന്പായിരുന്നു രക്ഷപ്പെടൽ. സുനി കേരളത്തിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.