പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ്ജ് മൈക്കല്‍ അന്തരിച്ചു

07:12 am 26/12/2016

George_Michael_760x400
പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. ഇംഗ്ലണ്ടിലെ ഓക്‌സ്ഫോര്‍ഡ് ഷെയറിലെ വീട്ടിലാണ് ജോര്‍ജ്ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ആന്‍ഡ്രൂ റിഗ്ലിയുമായി ചേര്‍ന്ന് രൂപീകരിച്ച വാം എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ലോകത്തെ എണ്ണം പറഞ്ഞ പോപ്പ് സൂപ്പര്‍സ്റ്റാറുകളിലൊരാളായി ജോര്‍ജ് മൈക്കല്‍ മാറിയത്.വേക്ക് മീ അപ് ബിഫോര്‍ യു ഗോ, ടു ദേ നോ ദിസ് ഈസ് ക്രിസ്മസ് തുടങ്ങി നിരിവധി ഹിറ്റ് ഗാനങ്ങള്‍ ജോര്‍ജ് മൈക്കിളിന്റേതായുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം പലതവണ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. 2011ല്‍ ന്യുമോണിയ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും തിരിച്ചുവന്നു. 2014ല്‍ പുറത്തിറങ്ങിയ സിംഫോണിക്കയാണ് അദ്ദേഹത്തിന്റഎ അവസാന ആല്‍ബം. രണ്ട് ഗ്രാമി അടക്കം നിരവധി പുരസ്കാരങ്ങള്‍ ജോര്‍ജ്ജിനെ തേടിയെത്തിയിട്ടുണ്ട്.