പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തോക്കിൻ മുനയിൽനിർത്തി ഒരു സംഘം യുവാക്കൾ ബലാത്സംഗം ചെയ്തു

08:16 pm 25/605/2017

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തോക്കിൻ മുനയിൽനിർത്തി ഒരു സംഘം യുവാക്കൾ ബലാത്സംഗം ചെയ്തു. മുസഫർനഗറിലെ നവാലയിലാണ് സംഭവം. നവാലയിലെ റേഷൻ വ്യാപാരിയുടെ മകനും സുഹൃത്തുകളും ചേർന്നാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്.

റേഷൻ വാങ്ങുന്നതിനായി കടയിലെത്തിയ പെണ്‍കുട്ടികളെ തോക്കു ചൂണ്ടി ഭീക്ഷണിപ്പെടുത്തിയാണ് ഇവർ ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടികൾ മാതാപികളോടു ഇക്കാര്യം പറയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ റേഷൻ വ്യാപാരിയുടെ മകൻ രാഹുലിനെയും സുഹൃത്തുക്കളായ രാജൻ, സച്ചിൻ, രോഹിത്ത്,അൻകിറ്റ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരെ ഐപിസി 307 പ്രകാരം കേസെടുത്താതായി പോലീസ് മേധാവി അറിയിച്ചു.