07:25 am 25/5/2017
പാലക്കാട്: പാലക്കാട് വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ. പിതാവ് മരിച്ച പെണ്‍കുട്ടിയാണ് ബന്ധുവീട്ടിൽ പീഡനത്തിനിരയായത്. അച്ഛന്റെ അനുജനാണ് കുട്ടിയെ പീഡിപ്പിച്ചത്. അധ്യാപകൻ നൽകിയ വിവരത്തെത്തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം വെളിപ്പെട്ടത്. ഇതേതുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയെ ശിശു സംരക്ഷണ സമിതി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.