പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ നി​രോ​ധി​ച്ചു.

04:25 pm 22/4/2017


ന്യൂ​ഡ​ൽ​ഹി:യോ​ഗ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗിക്കുന്നതിനെ തു​ട​ർ​ന്നാ​ണു നി​രോ​ധ​നം.

ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ സ​മ​യ​വും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ യോ​ഗ​ങ്ങ​ളി​ൽ നി​ന്നു മൊ​ബൈ​ൽ ഫോ​ൺ നി​രോ​ധി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​വി​ൽ സ​ർ​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ജി​ല്ലാ ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ഉദ്യോഗസ്ഥർ മൊ​ബൈ​ൽ ഫോ​ണി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്നതു താൻ കണ്ടതാണെന്നും മോ​ദി പ​റ​ഞ്ഞു. താൻ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ്ര​വേ​ശി​പ്പി​ക്കു​ക​യി​ല്ലെ​ന്നും മോദി പറഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം. അ​ല്ലാ​തെ സ്വ​ന്തം പ്ര​ശ​സ്തി​ക്കു വേ​ണ്ടി​യാ​വ​രു​ത് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഉ​ത്ത​മ​മാ​യ ഉ​പ​ക​ര​ണ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. ന​ല്ല കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.