01:50 pm 25/2/2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ പൾസർ സുനിയേയും വിജേഷിനേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് അഞ്ച് വരെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പത്ത് ദിവസത്തെ ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും എട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി നൽകിയിരിക്കുന്നത്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈലും മെമ്മറി കാർഡും കണ്ടെത്താനും കോയമ്പത്തൂരിലടക്കം കൊണ്ടുപോയി തെളിവെടുക്കാനും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും നുണപരിശോധന നടത്തേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
കാക്കനാട് ജയിലില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പള്‍സര്‍ സുനിക്കായി രണ്ട് അഭിഭാഷകര്‍ ഹാജരായതും ആശയക്കുഴപ്പം ഉണ്ടാക്കി. പള്‍സര്‍ സുനിക്കായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ വി.സി പൗലോസായിരുന്നു ഒരു അഭിഭാഷകന്‍. അഡ്വ. ആളുരിന്‍റെ ജൂനിയറായിട്ടുളള അഭിഭാഷകനും വക്കാലത്തുമായി കോടതിയിലെത്തി. എന്നാൽ കോടതി പരിഗണിച്ചത് വി.സി പൗലോസിന്‍റെ വക്കാലത്താണ് കോടതി പരിഗണിച്ചത്. അഭിഭാഷകനുമായി സംസാരിക്കാനും കോടതി സുനിക്ക് അനുവദിച്ചിട്ടുണ്ട്.
