01:20 pm 23/2/2017
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതി പൾസർ സുനിയും കൂട്ടുപ്രതി വിജേഷും കോടതിയിൽ കീഴടങ്ങാൻ എത്തവെ പോലീസ് അസ്സ്റ്റ് ചെയ്തു എറണാകുളം എസിജെഎം കോടതിയിലാണ് നാടകീയമാ രംഗംങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ പോലീസ് വിവിധ കോടതികളിൽ കനത്ത ജാഗ്രതയിലായിരുന്നു. ദേശീയപാതകളിൽ അടക്കം കനത്ത പരിശോധന നടത്തിയിരുന്ന പോലീസിന്‍റെ കണ്ണുവെട്ടിച്ച് സുനി കൊച്ചിയിലെ കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു.എന്നാൽ ഉച്ചഭക്ഷണത്തിന് വേണ്ടി കോടതി പിരിഞ്ഞ സമയത്താണ് ഇവർ ചേംബറിലെത്തിയത്. മജിസ്ട്രേറ്റ് വരുന്നതും കാത്ത് ഇരുവരും കോടതി വരാന്തയിൽ നിന്ന പ്രതികളെ മാധ്യമ പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് എത്തിയത്. കോടതി മുറിയിൽ കയറി അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സെൻട്രൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. പ്രതികൾ ഏറെ നേരം ചെറുത്തു നിന്നെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, കീഴടങ്ങാനെത്തിയ പ്രതികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ ലംഘിച്ചാണ് പൊലീസ് നടപടിയെന്ന് പ്രതികളുടെ അഭിഭാഷകർ വ്യക്തമാക്കി. എറണാകുളത്തെ പൊലീസ് ക്ലബിലേക്കാണ് ഇവരെ കൊണ്ടു പോയതെന്നറിയുന്നു. ഇരുവരേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

