പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ക​ത്തു ക​യ​റി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ വെ​ട്ടി​ക്കൊ​ന്നു.

09:18 pm 20/4/2017

മ​ഞ്ചേ​ശ്വ​രം: ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി​സം​ഘം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ക​ത്തു ക​യ​റി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ വെ​ട്ടി​ക്കൊ​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ബാ​യാ​റി​ന​ടു​ത്ത ക​റു​വ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ബ്ദു​ൾ ജ​ലീ​ൽ (33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ല​യാ​ളി​യാ​ണ് ഇ​ദ്ദേ​ഹം.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച നാ​ലം​ഗ സം​ഘം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി മു​ള​കു​പൊ​ടി വി​ത​റി​യ​ശേ​ഷം അ​ബ്ദു​ൾ ജ​ലീ​ലി​നെ ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘം ര​ക്ഷ​പ്പെ​ട്ടു. വെ​ട്ടേ​റ്റ് ഓ​ഫീ​സ് മു​റി​ക്കു​ള്ളി​ൽ വീ​ണ അ​ബ്ദു​ൾ ജ​ലീ​ലി​നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലു​ണ്ടാ​യ​വ​ർ ദേ​ർ​ല​ക്ക​ട്ട ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ക്ര​മി​സം​ഘ​ത്തെ ഭ​യ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.