ന്യൂഡൽഹി: ഈജിപ്തിലെ ടാന്റ, അലക്സാണ്ട്രിയ നഗരങ്ങളിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളികളിൽ ഓശാന തിരുക്കർമങ്ങൾക്കിടെയുണ്ടായ ഐഎസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഖകരമായ സംഭവമാണ് ഉണ്ടായതെന്നും ഇതിനെ അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദുഖത്തിൽ താൻ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.
ഭീകരാക്രമണത്തിൽ 45 പേർ കൊല്ലപ്പെടുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

