ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍

09:31pm 13/ 2/2017

– ജോസ് മാളേയ്ക്കല്‍
Newsimg1_30404894
ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ 2017-2018 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൈക്കാരന്മാര്‍, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്ത മറ്റ രണ്ട ് കൈക്കാരന്മാര്‍, ഇടവകയിലെ വിവിധ കുടുംബവാര്‍ഡുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 9 വാര്‍ഡ് പ്രസിഡന്റുമാര്‍, സണ്ടേ സ്കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ പ്രതിനിധി, യുവജനങ്ങള്‍ ഉള്‍പ്പെടെ നോമിനേറ്റുചെയ്യ പ്പെട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാരീഷ് കൗണ്‍സില്‍.

മോഡി ജേക്കബ്, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി എന്നിവര്‍ കൈക്കാരന്മാരും, 9 കുടുംബകൂട്ടായ്മകളെ പ്രതിനിധീകരിച്ച് ഷാജി മിറ്റത്താനി (സെ. അല്‍ഫോന്‍സാ), ബിജു മാത| (സെ. ചാവറ), ടോജോ ജോസ് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍), സിബിച്ചന്‍ മുക്കാടന്‍ (സെ. മദര്‍ തെരേസാ), ജോബി ജോര്‍ജ് കൊച്ചുമുട്ടം (സെ. ജോര്‍ജ്), ലിസി തലോടി (സെ. ന}മാന്‍), റോഷിന്‍ പ്ലാമൂട്ടില്‍ (സെ. ജോസഫ്), ജയിംസ് കുരുവിള (സെ. മേരീസ്), ടിജോ പറപ്പുള്ളി (സെ. തോമസ്) എന്നിവരും, സെ. വിന്‍സന്റ് ഡി പോള്‍, എസ്. എം. സി. സി, മരിയന്‍ മദേഴ്‌സ് എന്നീ സംഘടനകളുടെ പ്രതിനിധിയായി അനിതാ ബോസ്, മോഡി ജേക്കബ് (മതബോധനസ്കൂള്‍), മലിസാ മാത്യു, എബിന്‍ മത്തായി (യുവജനം), നോമിനേറ്റുചെയ്യപ്പെട്ടവരായി സണ്ണി പടയാറ്റി, ജിമ്മി ചാക്കോ, സാജു കെ. പോള്‍, ഷേര്‍ളി സെബാസ്റ്റ്യന്‍ ചാവറ എന്നിവരാണ് പുതിയ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍. ജിമ്മി ചാക്കോ, സാജു കെ. പോള്‍ എന്നിവര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍. സെബാസ്റ്റ്യന്‍ മാത്യു (ബെന്നി) ആഡിറ്റര്‍. ടോം പാറ്റാനി പാരിഷ് സെക്രട്ടറിയും, അക്കൗണ്ട ന്റും.

മതബോധനസ്കൂള്‍, ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ഭക്തസംഘടനകള്‍ എന്നിവയുടെ ഭാരവാഹികള്‍: ജേക്കബ് ചാക്കോ (സി.സി.ഡി. പ്രിന്‍സിപ്പാള്‍), ജോസ് മാളേയ്ക്കല്‍ (സി.സി.ഡി. വൈസ് പ്രിന്‍സിപ്പാള്‍), സോണി തോമസ് (സെ. വിന്‍സന്റ് ഡി പോള്‍), ജോര്‍ജ് വി. ജോര്‍ജ് (എസ്. എം. സി. സി.), അനിതാ ബോസ് (മരിയന്‍ മദേഴ്‌സ്). ജോജി ചെറുവേലില്‍ (പി.ടി.എ).

2017 ജനുവരി 29-ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ പുതിയ കൈക്കാരന്മാരും, കമ്മിറ്റി അംഗങ്ങളും ഏറ്റുപറഞ്ഞ് പ്രതിജ്ഞ ചെയ്തു. തദവസരത്തില്‍ ഫാ. ജോണിക്കുട്ടി പുലിശേരി 2015-16 വര്‍ഷങ്ങളിലെ പാരിഷ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.
ഫോട്ടോ: ജോസ് തോമസ്