ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വചനിപ്പ് പെരുന്നാളും നോമ്പുകാല ധ്യാനവും .

07:59 am 22/3/2017

ജോണ്‍ പണിക്കര്‍, ഇടവക സെക്രട്ടറി

Newsimg1_26333640
ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാള്‍ മാര്‍ച്ച് 24-നു വൈകിട്ട് 6.30 മുതല്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആചരിക്കുന്നതാണ്.

ഇടവകയുടെ നോമ്പുകാല ധ്യാനം മാര്‍ച്ച് 25-നു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ നടത്തുന്നതാണ്. സുപ്രസിദ്ധ വാഗ്മിയായ ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. ഫിലിപ്പ് സി ഏബ്രഹാം ആണ് ധ്യാനഗുരു. ധ്യാനാനന്തരം വിശുദ്ധ കുമ്പസാരം നടത്തുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

വിശ്വാസികള്‍ വചനിപ്പ് പെരുന്നാളിലും ധ്യാനത്തിലും ഭക്തിപൂര്‍വ്വം വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു.