മനില: ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. സർക്കാർ വൃത്തങ്ങളാണ് ഞായറാഴ്ച ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ദക്ഷിണ ഫിലിപ്പീൻസിലെ മിൻദാനാവോ ദ്വീപിൽ ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സുരിഗാവോ നഗരത്തിനു കിഴക്കുമാറിയാണ്. ഭൂകന്പത്തെ തുടർന്ന് 200 ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടവുമുണ്ടായി.