ന്യൂഡൽഹി: ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഉൗർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ നോട്ട് നിരോധനം നടപ്പാക്കി മൂന്ന്മാസം പിന്നിടുന്ന ഫെബ്രുവരി ഏഴിനാണ് പണിമുടക്ക്.

