09:34 am 10/12/2016

തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്‍െറ മാതാവ് മിനിമോള്‍ ഇസ്ലാം മതം സ്വീകരിച്ചു. വെള്ളിയാഴ്ച പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയിലത്തെിയാണ് ഒൗദ്യോഗികമായി ഇസ്ലാം സ്വീകരിച്ചത്.
മകന് മുസ്ലിമായത് തന്‍െറ പൂര്‍ണ സമ്മതത്തോടെയായിട്ടും വെട്ടിക്കൊലപ്പെടുത്തിയത് മാതാവിനെയും കുടുംബത്തെയും തീരാദു:ഖത്തിലാഴ്ത്തിയിരുന്നു. ഫൈസലിനൊപ്പം കുടുംബമൊന്നാകെ ഇസ്ലാം മത വിശ്വാസികളാകുമെന്ന് ഭയപ്പെട്ടവര്‍ വീട്ടിലത്തെി മതം മാറ്റത്തില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് ഫൈസലിന്‍െറ ഭാര്യയും മൂന്നു മക്കളും ഇസ്ലാം സ്വീകരിച്ചത്.
