08:05 am 26/5/2017
– ശ്രീകുമാര്‍ ഉണ്ണിത്താന്‍
ഫൊക്കാനയുടെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്തു ..എറണാകുളം ജില്ലയില്‍ എടക്കാട്ടുവയല്‍ പഞ്ചായത്തില്‍ കട്ടിമുറ്റത്ത് സെബിയക്കു ഉമ്മന്‍ ചാണ്ടി പരിപൂര്‍ണ്ണമായി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു .
ഒരു സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുമ്പോള്‍ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത് .സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുന്‍ഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചതെന്നു ഫൊക്കാനാ ചാരിറ്റി കമ്മിറ്റി ചെയര്‍മാനും,എക്‌സികുട്ടീവ് വൈസ് പ്രസിഡന്റുമായ ജോയ് ഇട്ടന്‍ അറിയിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഭൂരഹിതരായ ഭവനരഹിതര്‍ക്കും, സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് ഫൊക്കാനയുടെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം എന്ന് ചടങ്ങില്‍ പങ്കെടുത്ത ഫൊക്കാനാ ഫൗണ്‍ണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു .
ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍, വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരെയും ഫൊക്കാനയുടെ ഗുണഭോക്താക്കള്‍ ആക്കുവാന്‍ ശ്രമിക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ്,തമ്പി ചാക്കോ അറിയിച്ചു.ഫൊക്കാന കേരള കണ്‍വന്‍ഷന് ഒരുദിവസം ബാക്കി നില്‍ക്കേ ഫൊക്കാനാ പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പോയി എന്നതാണ് പാര്‍പ്പിട പദ്ധതി കൊണ്ടുള്ള നേട്ടമെന്ന് ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും വീടില്ലാത്തവര്‍ക്ക് വീടുകള്‍ വച്ചുകൊടുക്കുന്ന ഈ പദ്ധതിയുമായി ഫൊക്കാന മുന്നോട്ടു പോകും.തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹര്‍ക്ക് വീടുപണിത് താക്കോല്‍ നല്കും. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ വീട് നിര്‍മിച്ച് നല്‍കും. തുടര്‍ന്ന് ഈ പദ്ധതി താലൂക്ക് പഞ്ചായത്ത് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോര്‍ജി വര്‍ഗീസും അഭിപ്രായപ്പെട്ടു