04:08 pm 16/4/2017

പാരീസ്: ഏപ്രിൽ 23മുതൽ നടക്കുന്ന ഫ്രഞ്ചു പ്രസിഡന്റു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. 50,000ലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങൾക്കും ഇട നൽകാത്ത തരത്തിലുള്ള സുരക്ഷയാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളതെന്ന് ആഭ്യന്തരമന്ത്രി മത്തിയാസ് ഫെക്കൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു ദിവസം മാത്രമല്ല ഈ സുരക്ഷയെന്നും സുരക്ഷാ നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നും പറഞ്ഞ ഫെക്കൽ ഫലപ്രഖ്യാപന ദിവസം വരെ ഈ സുരക്ഷ തുടരുമെന്നും കൂട്ടിച്ചേർത്തു. മെയ് 7നാണ് തെരഞ്ഞെടുപ്പു പ്രക്രിയകൾ അവസാനിക്കുന്നത്.
