10:48 am 9/4/2017
ഫ്ളോറിഡ: യുഎസ് സംസ്ഥാനമായ ഫ്ളോറിഡയിൽ ജിംനേഷ്യത്തിൽ വെടിവയ്പ്. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. കോറൽ ഗാബിൾസ് ജിംനേഷ്യത്തിലാണ് വെടിവയ്പുണ്ടായത്. ഫിറ്റ്നസ് ട്രെയിനറായ അബേക്കു വിൽസണാണ് വെടിവയ്പു നടത്തിയത്. ഇയാൾ പിന്നീട് സ്വയം നിറയൊഴിച്ചു ജീവനൊടുക്കിയതായും പോലീസ് അറിയിച്ചു.