07:46 am 24/3/2017
ധാക്ക: ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് വൻ തീപിടിത്തം. മോത്തിജ്ഹീലിലുള്ള 32 നില കെട്ടിടത്തിലാണ് വ്യാഴാഴ്ച രാത്രി 9.45 ഓടെ തീപിടിത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥൻ അറിയിച്ചു.
കെട്ടിടത്തിന്‍റെ 13-ാം നിലയിലുണ്ടായ തീ അടുത്ത നിലകളിലേക്കും പടർന്നിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല.
ബഗ്ലാദേശിലെ ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണ് 115 മീറ്റർ ഉയരമുള്ള ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനം.