02:04 pm 26/3/2017
ധാക്കാ: ബംഗ്ലാദേശിൽ വാഹനാപകടത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച ദാമുറുദ ഉപശിലയിലായിരുന്നു അപകടം. ആളുകളെ കയറ്റിവന്ന ലോറിയിൽ ട്രക്ക് ഇടിച്ചാണ് അപകടം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിർമാണ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ട്രക്കിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു.