09:22 am 1/4/2017
ബംഗളൂരു: ബംഗളൂരുവിൽ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഹൊസ ഗുഡഹള്ളിയിലെ വിനായകനഗറിലായിരുന്നു സംഭവം. ഡെൽഹി സ്വദേശി മെഹ്താബ് (27), അബ്ദുൾ ഹാഫിസ് (35) എന്നിവരാണ് മരിച്ചത്.
മെഹ്താബ് ബംഗളൂരുവിൽ കസേര നിർമാണ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. അബ്ദുൾ ഹാഫിസ് മദ്രസയിൽ പുരോഹിതനായിരുന്നു. അപകടത്തിൽപ്പെട്ട നാലു കുട്ടികളും മൂന്നു സ്ത്രീകളുമുൾപ്പെടെ 10 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനുള്ളിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്.