09:32 am 21/3/2017
ബാഗ്ദാദ്: ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്കേറ്റു. തെക്കൻ ബാഗ്ദാദിലെ അമിലിലുള്ള നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ കാറിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മാർക്കറ്റിന് സമീപമുള്ള നിരവധി കെട്ടിടങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാടുകളുണ്ടായി.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് കരുതുന്നത്.