ബഗ്ദാദ്: ബാഗ്ദാദിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. സംഭവത്ത് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കിഴക്കൻ ബാഗ്ദാദിലെ തിരക്കേറിയ നിരത്തിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ സമീപത്തെ കടകളും സ്റ്റാളുകളും വാഹനങ്ങളും മറ്റ് കെട്ടിങ്ങളുമൊക്കെ തകർന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഐഎസ് ആകാം സ്ഫോടനത്തിനു പിന്നിലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം.