ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

01:49 pm 22/3/2017
images (2)

കൊല്ലത്തിനടുത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമ്പന സ്വദേശി ഫൈസല്‍ കമീസാണ് (24) അറസ്റ്റിലായത്. സിപിഎം പ്രാദേശിക നേതാവിന്‍റെ മകനാണിയാള്‍.

ഹ്രസ്വസിനിമയില്‍ അഭിനയിച്ച 14 വയസ്സുകാരിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സീരിയല്‍ രംഗവുമായി ബന്ധമുള്ള സ്ത്രീയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ആറ് പേര്‍ കുറ്റക്കാരാണെന്നാണ് സൂചന. 18ആം തിയ്യതി നല്‍കിയ പരാതിയില്‍ പൊലീസ് ഇന്നാണ് കേസെടുത്തത്.