09:17 am 19/4/2017
തിരുവനന്തപുരം: മുൻമന്ത്രി കെ.എം. മാണി ഉൾെപ്പട്ട ബാർ കോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹരജിയിൽ ബുധനാഴ്ച തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി വിധി പറയും. ശങ്കർ റെഡ്ഡിയെ കുറ്റമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് വിജിലൻസ് ജഡ്ജി പറയുക. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആർ. സുകേശനിൽ സമ്മർദം ചെലുത്തി ശങ്കർ റെഡ്ഡി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം.

