ബംഗളുരു: ബംഗളുരുവിൽ ബിജെപി കൗണ്‍സിലറെ വെട്ടിക്കൊന്നു. അനേകലിൽവച്ചാണ് ശ്രീനിവാസ് പ്രസാദിനു നേർക്ക് ആക്രമണമുണ്ടായത്. പുലർച്ചെ അഞ്ചോടെ അജ്ഞാതർ ശ്രീനിവാസിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിനുപിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്‍റെ കാരണത്തെ സംബന്ധിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

