01:12 pm 13/2/2017
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ബിജെപി സ്ഥാനാർഥി മഹേന്ദ്ര ഭട്ടിനെതിരേ ആക്രമണം. ഇന്ന് പുലർച്ചെയാണ് അജ്ഞാത സംഘം ഭട്ടിനെ ആക്രമിച്ചത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദരിനാഥ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥിയാണ് മഹേന്ദ്ര ഭട്ട്.
2002-ലെ തെരഞ്ഞെടുപ്പിൽ ചാമോലി ജില്ലയിലെ നന്ദപ്രയാഗിൽ നിന്നും മത്സരിച്ച് 1,631 വോട്ടിന് ജയിച്ചയാളാണ് മഹേന്ദ്ര ഭട്ട്. ഫെബ്രുവരി 15-നാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ്.