ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.

06:24 pm 19/1/2017
images

തൊടുപുഴ: ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. വണ്ടമറ്റം അമ്പാട്ട് അര്‍ജുൻ (20) ആണ്​ മരിച്ചത്. മൂലമറ്റം സെൻറ്​ ജോസഫ്‌സ് കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്​ അർജുൻ.

ചൊവ്വാഴ്​ച രാത്രി എട്ടരയോടെ പടികോടിക്കുളത്തിന്​ സമീപത്ത്​ സഹപാഠിയുടെ വീട്ടിൽവെച്ചാണ്​​ അർജുന്​ പരിക്കേറ്റത്​. തലയുടെ പിറകിൽ ബിയര്‍ കുപ്പികൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അർജുനെ തൊഴുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയെയും പിതാവ്​ ​െഎസക്കിനെയും ​െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രണയബന്ധവുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ അര്‍ജുന്​ ലഭിച്ചിരുന്നുവെന്നും ഇതി​െൻറ പേരിൽ ഇയാൾ പെൺകുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും പറയപ്പെടുന്നു.
പ്രശ്​നം പരിഹരിക്കാൻ വീട്ടുകാര്‍ അര്‍ജുനെ വിളിച്ചുവരുത്തുകയും അവിടെ വെച്ചുണ്ടായ തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ചുവെന്നുമാണ്​ പൊലീസ്​ പറയുന്നത്​.