01:01 pm 10/12/2016
കോഴിക്കോട്: നോട്ട് പിൻവലിക്കൽ തീരുമാനത്തെ തുടർന്ന് ബിവറേജസ് കോർപറേഷന് 144 കോടിയുടെ നഷ്ടമുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. നികുതി ഇനത്തിൽ മാത്രം 80 കോടിയുടെ നഷ്ടമുണ്ടായി. സമൂഹത്തെ ആകെ ബാധിച്ച പ്രശ്നം ബെവ്കോയെയും ബാധിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ബിവറേജസ് കോർപറേഷനുണ്ടാകുന്ന നഷ്ടം സർക്കാറിെൻറ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലിയുടെ ഭാഗമായുണ്ടാകുന്ന അക്രമണങ്ങൾ തടയുന്നതിനായി എക്സൈസ് ജീവനക്കാർക്ക് കൂടുതൽ ആയുധങ്ങൾ നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ.

