08:06 am 18/1/2017

എടത്വാ:സി.എസ്.ഐ.സഭയുടെ പരമാദ്ധ്യക്ഷനായി ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സ്ഥാനാരോഹണം ചെയ്തപ്പോള്‍ തലവടി സെന്റ് തോമസ് സി.എസ്.ഐ.ഇടവകയും മാത്യ വിദ്യാലയങ്ങളായ കുന്തിരിക്കല്‍ സി.എം.എസ് സ്കൂളും എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളും ,കോളജും ആഹ്‌ളാദത്തില്‍.
ഒരേ ഇടവകയില്‍ നിന്നും രണ്ട് ബിഷപ്പുമാരേയും ഒരു ഡെപ്യൂട്ടി മോഡറേറ്ററേയും ഒരു മോഡറേറ്ററേയും സഭയ്ക്ക് നല്‍കിയതിലുള്ള ആഹ്ലാദ കൊടുമുടിയില്‍ വലിയ ഇടയന് പ്രാര്‍ത്ഥനയും ആശംസകളുമായി തലവടി കുന്തിരിക്കല്‍ സി.എസ്.ഐ.ഇടവകയില്‍ വികാരി റവ.ജോണ്‍ ഐസക്ക് ,വര്‍ക്കി ഇട്ടിയവിര, വര്‍ഗ്ഗീസ് ഉമ്മന്‍ ,ലിസ്സി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് മധുരം വിതരണം ചെയ്തു.
സി.എസ്.ഐ സഭയുടെ പരമാധ്യക്ഷനായി ബിഷപ്പ് തോമസ് കെ.ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടതോടു കൂടി തലവടി സി.എസ്.ഐ. സഭ ലോക റിക്കാര്‍ഡില്‍ ഇടം നേടുമെന്നുള്ളതില്‍ സംശയമില്ല.മഹാ ഇടവകയ്ക്ക് രണ്ട് ബിഷപ്പുമാരേയും അവരില്‍ ഒരാള്‍ ഡെപ്യൂട്ടി മോഡറേറ്ററായി 2014 ല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക ശേഷം അതേ ഇടവകയില്‍ നിന്നും സഭയുടെ ഏകദേശം പതിനാലിയിരത്തിലധികം ഇടവകകളിലായി നാല്‍പ്പത് ലക്ഷത്തിലധികം വിശ്വാസികള്‍ അടങ്ങിയ സഭയുടെ ആത്മീയ തലവന്‍ ആയി ബിഷപ്പ് തോമസ് കെ.ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടതോടു കൂടി ഒരു ഇടവകയ്ക്കും അവകാശപ്പെടാന്‍ പറ്റാത്ത അംഗീകാരമാണ് തലവടി കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ സഭ സ്വന്തമാക്കിയിരിക്കുക്കുന്നത്.
മധ്യകേരള മഹാ ഇടവകയുടെ 11 മത് ബിഷപ്പും കാഞ്ഞിരപ്പള്ളി വാലയില്‍ കുടുംബാഗവുമായ ബിഷപ്പ് തോമസ് സാമുവേലും 12 മത് ബിഷപ്പും കാഞ്ഞിരപ്പള്ളി അമ്പ്രയില്‍ കുടുംബാംഗവുമായ തോമസ് കെ.ഉമ്മനും തലവടി കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ സഭ ഇടവകാംഗങ്ങളാണ്.
മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ 54 ദീപങ്ങള്‍ തെളിച്ച് മധുരം വിതരണം ചെയ്ത് സന്തോഷം പങ്ക വെച്ചു. പ്രധാന അദ്യാപകന്‍ ബേബി ജോസഫ് ,എന്‍.സി.സി ഓഫിസര്‍ ബില്‍ബി മാത്യം, കെ.ബി അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. സെന്റ് അലോഷ്യസിന്റെ അഭിമാന പുത്രന്റെ ചിത്രവുമായി വാദ്യഘോഷങ്ങളുടെ അകമ്പടിയോട് എടത്വാ ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തി.
പുതിയ മോഡറേറ്ററായി ബിഷപ്പ് തോമസ് കെ.ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി തലവടി സി.എസ്.ഐ. സഭയും,എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളും ചരിത്രത്തിന്റെ ഭാഗമായതായി ഇടവകാംഗവും എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ പി.റ്റി.എ.പ്രസിഡന്റും ആയ ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള പറഞ്ഞു. സന്തോഷ സൂചകമായി എടത്വാ സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് നല്‍കുന്ന സ്‌നേഹവിരുന്ന് ജനുവരി 18 ന് എടത്വാ എസ്.ഐ: എസ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.
ജന്മ നാടും മാതൃവിദ്യാലയവും ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വലിയ ഇടയന് ഊഷ്മള സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കത്തിലാണ് .
