ബിഹാറിൽ രണ്ടു വ്യത്യസ്ഥ തീപിടിത്തങ്ങളിൽ പിഞ്ചുകുഞ്ഞ് മരിച്ചു.

08:08 am 11/4/2017
.

ഭഗൽപൂർ: 106 വീടുകൾ കത്തിനശിച്ചു. ഭഗൽപൂർ ജില്ലയിലെ കുമൈയ്തന-നവതോലിയ, തിലക്പൂർ ഗ്രാമങ്ങളിലാണ് സംഭവമുണ്ടായത്. രണ്ടിടങ്ങളിലും അടുക്കളയിൽനിന്നും തീപടർന്നതാണ് ദുരന്തത്തിനു കാരണമായതെന്ന് പോലീസ് അറിയിച്ചു.

കുമൈയ്തന-നവതോലിയ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തിൽ 100 വീടുകളാണ് കത്തിനശിച്ചത്. ഇവിടെ18 മാസം പ്രായമുള്ള കുട്ടിയാണ് പൊള്ളലേറ്റു മരിച്ചതെന്നും നാലു പേർക്കു പരിക്കേറ്റതായും അധികൃതർ അറിയിച്ചു.