ബി.ജെ.പിയുടെ വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

05:56 pm 26/4/2017

ന്യൂഡൽഹി: ഡൽഹി നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പകുതിയിലധികം സീറ്റുകളും തൂത്തുവാരിയ ബി.ജെ.പിയുടെ വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയിൽ വിശ്വസിച്ച ജനത്തിന് നന്ദി എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

തകർപ്പൻ ജയത്തിന് വേണ്ടി അധ്വാനിച്ച ബി.ജെ.പിയുടെ ടീമിന് ആശംസകളർപ്പിക്കാനും മോദി മറന്നില്ല. കഠിനമായി അധ്വാനിച്ച് മികച്ച വിജയം സമ്മാനിച്ച ബി.ജെ.പി ടീമിന് ആശംസകൾ എന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.