ബി.ജെ.പി ഓഫിസിനു നേരെ ആക്രമണം

11:19 am 04/01/2017
kolkata-map
കൊല്‍ക്കത്ത: റോസ്വാലി ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ എം.പി സുദീപ് ബന്ദോപാധ്യായയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ യുവജനവിഭാഗം കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫിസിനുനേരെ ആക്രമണം നടത്തി. സംഭവത്തെതുടര്‍ന്ന് ഓഫിസിന് പുറത്ത് സി.ആര്‍.പി.എഫിനെ വിന്യസിച്ചു. തൃണമൂല്‍ പ്രവര്‍ത്തകരുടെ കല്ളേറില്‍ 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു. ബി.ജെ.പി രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.