09:48 am 1/1/2017
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ദുബായിലേക്ക് എത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാനായിരുന്നു റെക്കോര്‍ഡ് ജനക്കൂട്ടം എത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ ടൗണിലേക്ക് പതിനായിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒഴുകിയെത്തിയത്. വിവിധ രാജ്യക്കാരുടെ സംഗമ കേന്ദ്രമായിമാറി ബുര്‍ജ് ഖലീഫ. പാട്ടുപാടിയും നൃത്തം ചവിട്ടിയുമാണ് പലരും 2017 നെ വരവേറ്റത്.
ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് തന്നെയായിരുന്നു ദുബായിലെ പുതുവര്‍ഷ ആഘോഷത്തിലെ പ്രധാന ആകര്‍ഷണം. വെടിക്കെട്ട് എട്ട് മിനിറ്റ് നീണ്ടു നിന്നു. ദുബായിലെ ബുര്‍ജുല്‍ അറബ്, ദുബായ് കനാല്‍, പാം ജുമേറ തുടങ്ങിയ ഇടങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വെടിക്കെട്ട് സംഘടിപ്പിച്ചിരുന്നു. ആഘോഷത്തിന് കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.